Home NEWS മുരിയാട് ഗ്രാമപഞ്ചായത്തില്‍ കൊറോണ പ്രതിരോധ ഹോമിയോമൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തില്‍ കൊറോണ പ്രതിരോധ ഹോമിയോമൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

മുരിയാട് :ഗ്രാമപഞ്ചായത്തില്‍ കൊറോണ പ്രതിരോധ ഹോമിയോമൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം കൊറോണ പ്രതിരോധത്തിന് വാര്‍ഡ് തലത്തില്‍ ലഭ്യമാക്കാന്‍ ഉതകുമാറ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്ത മൊബൈല്‍ ഹോമിയോ ക്ലിനികിന്റെ ഉദ്ഘാടനം ഊരകം സഹകരണ ഹാളില്‍ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു .ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.യു.വിജയന്‍ അധ്യക്ഷനായിരുന്നു. ഹോമിയോ ഡിസ്‌പെന്‍സറി സൂപ്രണ്ട് സിനി രമ്യ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഷീല ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളുക്കാരന്‍ ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .വാര്‍ഡ് മെമ്പര്‍ മനീഷ മനീഷ് സ്വാഗതവും, സെക്രട്ടറി പ്രജീഷ് നന്ദിയും പറഞ്ഞു. 17 വാര്‍ഡുകളിലും ഇത്തരത്തിലുള്ള ഹോമിയോ ക്ലിനിക്കുകള്‍ സ്ഥാപിക്കുകയും കൊറോണ പ്രതിരോധ മരുന്നുകള്‍ മുഴുവന്‍ വീടുകളിലും എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്ത് ഇതിനോടകം ഏര്‍പ്പാടാക്കി കഴിഞ്ഞിട്ടുണ്ട്.

Exit mobile version