യാത്രയയപ്പ് നൽകി കർഷക സംഘം പടിയൂർ

44

പടിയൂർ :ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുക്കുവാൻ പോകുന്ന സി. എസ്‌. സുധന് കർഷക സംഘം പടിയൂർ പഞ്ചായത്ത്‌ കമ്മിറ്റി യാത്രയയപ്പ് നൽകി. കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു . കർഷക സംഘം നേതാക്കൾ ആയ ജിനാരാജ് ദാസ്, കെ. എം. സജീവൻ, എം. അനിൽകുമാർ, പി എ. പാർഥൻ, സിപിഐഎം. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. എ. രാമാനന്ദൻ എന്നിവർ പ്രസംഗിച്ചു.

Advertisement