കോർപറേറ്റ് വൽക്കരണം നാടിനാപത്ത് :ജോസ് ജെ .ചിറ്റിലപ്പിള്ളി

79

ഇരിങ്ങാലക്കുട:കോർപറേറ്റ് വൽക്കരണവും ,കർഷക നിയമ ഭേദഗതിയും അധാർമ്മികവും മനുഷ്യ വിരുദ്ധവും കാർഷിക വിരുദ്ധവുമാണെന്ന് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ ഇരിങ്ങാലക്കുട ബ്രാഞ്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഷുറൻസ് ദേശസാൽക്കരണദിനം ആചരിക്കുന്നതിന്റെ ഭാഗമായുള്ള യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . എൽ.ഐ .സി എംപ്ലോയീസ് യൂണിയൻ ഡിവിഷൻ വൈസ് പ്രസിഡന്റ് കെ .ആർ വിനി അദ്ധ്യക്ഷത വഹിച്ചു .എൽ.ഐ.സി ക്ലാസ്സ് 1 അസോസിയേഷനെ പ്രതിനിധീകരിച്ച് കെ .ജയകൃഷ്ണൻ ,എൻ.എഫ്.ഐ.എഫ്.ഡബ്ള്യു .ഐ യെ പ്രതിനിധീകരിച്ച് ബോസ് എന്നിവർ സംസാരിച്ചു .കെ .ഇ അശോകൻ സ്വാഗതവും യൂണിയൻ ബ്രാഞ്ച് സെക്രട്ടറി വി.കെ ദാസൻ നന്ദിയും പറഞ്ഞു.

Advertisement