ജനപ്രതിനിധികളെ അനുമോദിച്ചു

78

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല പ്രവർത്തകരായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി .ബി.ആർ .സി ഹാളിൽ നടന്ന ചടങ്ങ് സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ഇ.ഡി ഡേവിസ് ഉദ്‌ഘാടനം നിർവ്വഹിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് രാജൻ നെല്ലായി അദ്ധ്യക്ഷത വഹിച്ചു .ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ,നഗരസഭാ കൗൺസിലർ അഡ്വ .കെ .ആർ വിജയ ,ജില്ലാ പഞ്ചായത്ത് അംഗം വി .എസ് പ്രിൻസ് ,പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനിൽ ,മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് ,തൃക്കൂർ പഞ്ചായത്ത് മെമ്പർ ഹനിതാ ഷാജി ,വെള്ളാങ്കല്ലൂർ പഞ്ചായത്ത് മെമ്പർ സിന്ധു പി .ബി ,മുരിയാട് പഞ്ചായത്ത് മെമ്പർ മണി സജയൻ ,ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ജയാനന്ദൻ ടി .കെ ,വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രൻ ,വേളൂക്കര പഞ്ചായത്ത് അംഗം സതീഷ് പി .ജെ എന്നിവരെ യോഗം അനുമോദിച്ചു .സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം തങ്കം ടീച്ചർ ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഖാദർ പട്ടേപ്പാടം എന്നിവർ ആശംസകൾ അർപ്പിച്ചു .താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ .ജി മോഹനൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് വിനി കെ .ആർ നന്ദിയും പറഞ്ഞു .

Advertisement