വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് നാല്പത്തിയേഴ് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ നഷ്ടപരിഹാരം നൽകുവാൻ ഉത്തരവായി

231

ഇരിങ്ങാലക്കുട :2014 നവംബർ അഞ്ചാം തിയ്യതി കൊരട്ടി കുലയിടം ദേശത്ത് പൗലോസ് മകൻ ജോയ് (48)മോട്ടോർ സൈക്കിളിൽ ചാലക്കുടി അങ്കമാലി റോഡിൽ കൂടി പോകുമ്പോൾ കോട്ടമുറി ജംഗ്ഷന് സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും ഓടിച്ച് വന്ന മോട്ടോർ സൈക്കിൾ ജോയ് ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഇടിക്കുകയും ജോയിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു .തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി .ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ജോയി അഡ്വക്കറ്റ്മാരായ എം .കെ ഹക്ക് ,വി .വി ജയരാമൻ ,നളൻ ടി .നാരായണൻ ,കെ .എ ഷാജു എന്നീ അഡ്വക്കറ്റുമാർ മുഖേന ഫയൽ ചെയ്ത ഹർജിയിൽ 30,69,700 രൂപയും ,കോടതി ചിലവിനത്തിൽ 2,65,473 രൂപയും ,പലിശയിനത്തിൽ 13,91,600 രൂപയും കൂടി മൊത്തം നാല്പത്തിയേഴ് ലക്ഷത്തി ഇരുപത്തിയാറായിരത്തി എണ്ണൂറ് രൂപ ജോയിക്ക് നൽകുവാൻ ഇൻഷുറൻസ് കമ്പനിയോട് ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ ജഡ്ജിയും ,വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണലുമായ കെ .എസ് രാജീവ് ഉത്തരവിട്ടു .

Advertisement