നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെ തെരെഞ്ഞെടുത്തു

323

ഇരിങ്ങാലക്കുട :നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞു .ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു .ഡി .എഫ് അംഗവും നഗരസഭ വൈസ് ചെയർമാനുമായ പി.ടി ജോർജ് ആണ് .വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യുഡിഎഫ് അംഗം സുജ സജീവ്കുമാറും ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി എൽ.ഡി.എഫ് അംഗം അംബിക പള്ളിപ്പുറത്തിനെയും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി എൽ.ഡി.എഫ് അംഗം സി സി ഷിബിനെയും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി യുഡിഎഫ് അംഗം ജയ്സൻ പാറേക്കാടനെയും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി എൽ.ഡി.എഫ് അംഗം അഡ്വ ജിഷ ജോബിയെയും തിരഞ്ഞെടുത്തു.

Advertisement