പെരുന്നാൾ അലങ്കാലരങ്ങൾ തകർത്ത 2 പേർ അറസ്റ്റിൽ പ്രതികൾ മയക്കുമരുന്നിനും മദ്യത്തിനും അടിമകൾ

374

ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിന്റെ അലങ്കാല ദീപങ്ങൾ, ട്യൂബ് ലൈറ്റുകൾ അടിച്ചു തകർത്ത് നടന്നിരുന്ന രണ്ടു ക്രിമിനലുകള പോലീസ് പിടികൂടി. കാട്ടൂർ വെള്ളാനി വെള്ളുള്ളി പറവിൽ ജിബിൻ രാജ് (24 വയസ്സ്), ബിബിൻ /രാജ് (23 വയസ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. പി.ജി. അനൂപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ബോയ്സ് സ്കൂൾ മുതൽ ഠാണാവ് റോഡിൽ നിരവധി ട്യൂബ് ലൈറ്റുകളാണ് ഇവർ തല്ലിയുടച്ചത്. വഴിയരികിലെ വീടുകളിലേക്ക് കല്ലെറിയുകയും വാഹനങ്ങളിൽ കല്ലു കൊണ്ട് ഇടിക്കുകയും ചെയ്ത ഇവരെ ചോദ്യം ചെയ്ത വഴി യാത്രക്കാരെ ഭീഷണിപ്പെടുത്തിയുമാണ് ഇവർ നടന്നിരുന്നത്. വഴി യാത്രക്കാരിൽ ചിലർ ഞവരിക്കുളം സ്റ്റോപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ വിവരം ധരിപ്പിച്ച് നാട്ടുകാരും ഹോംഗാർഡും കൂടി പ്രതികളെ തടയാൻ ശ്രമിച്ചു. ഇതോടെ ഹോംഗാർഡിനെ കയ്യേറ്റം ശ്രമിക്കാൻ തുനിയുന്നതു കണ്ട് അതു വഴി വന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാരും നാട്ടുകാരും കൂടി പ്രതികളെ പിടിച്ചു നിറുത്താൻ ശ്രമിച്ചെങ്കിലും അക്രമാസ്ക്തരായ ഇവർ പോലീസുകാരെ ആക്രമിച്ചു. രണ്ടു പോലീസുകാർക്ക് തലയ്ക്കും വയറിനും പരിക്കേറ്റു. പോലീസിനൊപ്പം സഹായത്തിനെത്തിയ ചിലർക്കും ഇവരുടെ അടിയേറ്റു. പോലീസുകാരെ കടിച്ച് ഓടി രക്ഷപ്പെടുവാൻ ശ്രമിച്ച പ്രതികൾ വഴിയരികിൽ കിടന്ന ബിയർ കുപ്പി ഉടച്ച് കയ്യിൽ പിടിച്ച് വെല്ലുവിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ കീഴടക്കയത്. ഇവർ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കൊലപാതക ശ്രമത്തിനും , നെടുപുഴ സ്റ്റേഷനിൽ മോഷണക്കേസിലും, ആളൂർ സ്റ്റേഷനിൽ മോഷണം, ആയുധം കൈവശം വയ്ക്കൽ കേസിലും പ്രതികളാണെന്ന് ഡി.വൈ.എസ്.പി. അറിയിച്ചു. സ്ഥിരമായി ലഹിരി പദാർത്ഥങ്ങൾ ഉപയോഗിച്ച് നടക്കുന്ന ഇവർ മുൻപും രാത്രികാലങ്ങളിൽ ടൗണിൽ ഓട്ടോ ഡ്രൈവർമാരേയും, വഴി യാത്രക്കാരേയും ഇവർ ഉപദ്രവിച്ചിട്ടുണ്ട്. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എ.എസ്.ഐമാരായ സലീം, ജഗദീഷ്, ടി.കെ.ഷിബു ,സീനിയർ സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ഇഎസ്. ജീവൻ, വൈശാഖ് മംഗലൻ, ഹോംഗാർഡ് സുബ്രമണ്യൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement