ഇരിങ്ങാലക്കുട :കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിളർച്ച ഒഴിവാക്കുന്നതിനായി തയ്യാറാക്കിയ പോസ്റ്ററിന്റെ നഗരസഭാതല പ്രകാശന കർമ്മം മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലിക്ക് നൽകി കൊണ്ട് നിർവഹിച്ചു.ആരോഗ്യ ദൃഢമായ ശരീരവും ഉന്മേഷ പൂർണ്ണമായ മനസ്സും ഉണ്ടാകുന്നതിനായി രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടി വിളർച്ച ഒഴിവാക്കുന്നതിനായി ഇരുമ്പടങ്ങിയ ഭക്ഷണം, ഐ.എഫ്.എ ടാബ് ലറ്റുകൾ, വിറ്റാമിൻ സി ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് വനിതാ ശിശു വികസന വകുപ്പ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.നഗരസഭാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്രവൈസർ സലോമി. കെ.വി., ഹെൽത്ത് ഇൻസ്പെക്ടർമാരായ ബേബി.എസ്., അനിൽ.കെ.ജി., രാജൻ.പി.എം. എന്നിവരും സന്നിഹിതരായിരുന്നു.
Advertisement