ദേവസ്വം ഓഫീസ് ജീവനക്കാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

43
Advertisement

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം ദേവസ്വം ഓഫീസ് കമ്പ്യൂട്ടർ വല്ക്കരിച്ചതിന്റെ ഭാഗമായി ജ്യോതിസ് കോളേജിൻറെ സഹകരണത്തോടെ നടത്തിയ കമ്പ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്‌ഘാടനം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ നിർവ്വഹിച്ചു .ജ്യോതിസ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിജു പൗലോസിൽ നിന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ.എ .എം സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി .കോർഡിനേറ്റർ ഹുസ്സൈൻ എം .എ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Advertisement