അമിത പലിശക്ക് പണം കടം കൊടുക്കൽ നിരവധി കൃമിനൽ കേസ്റ്റുകളിൽ പ്രതിയായ സുമേഷ് എന്ന സുപ്പുട്ടൻ റിമാന്റിൽ

236

അന്തിക്കാട്: നിരവധി കൃമിനൽ കേസ്സുകളിൽ പ്രതിയും അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ സുമേഷ് എന്ന സുപ്പുട്ടൻ 34 വയസ്സ്, നടുപറമ്പിൽ വീട്, താന്യം എന്നയാളെയാണ് അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻറ് അറസ്റ്റ് ചെയ്തത് സുമേഷിന്റെ താന്യത്തുള്ള വീട്ടിൽ നടന്ന റൈഡിൽ വാഹനങ്ങളുടെ RC ബുക്കുകളും കണക്കിൽ പെടാത്ത രൂപയും കണ്ടെത്തിയിരുന്നു. അതിനെ തുടർന്ന് വിവിധ ബാങ്കുകളിലുള സുമേഷിന്റെ ബാങ്ക് അകൗണ്ടുകൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു ആയതിൽ നിന്നും പല ആളുകളും പലിശയായി സുമേഷിന്റെ അകൗണ്ടിലേക്ക് പണം അയക്കുന്നത് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ മാരായ കെ എസ് സുശാന്ത് മണികണ്ഠൻ വി എൻ , ASI രഘുനന്ദനൻ എൻ വി , S CPO മാരായ സാവിത്രി,മാധവൻ വി എ , അജിത്ത് സി എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Advertisement