ഇരിങ്ങാലക്കുട:ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, കർഷക വിരുദ്ധ കരിനിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, അതിശൈത്യത്തിൽ കൊടും തണുപ്പിൽ ഐതിഹാസിക സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച ധീര കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടും ഇരിങ്ങാലക്കുട ആൽത്തറയ്ക്കലിൽ സംയുക്ത കർഷക സമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ്സ് (M) നേതാവ് ടി.കെ.വർഗ്ഗീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സിദ്ധാർത്ഥൻ പട്ടേപാടം, ഡേവീസ് കോക്കാട്ട് ,ഗിരീഷ് മണപ്പെട്ടി, കെ.ജെ.ജോൺസൺ ,പി.ആർ.ബാലൻ തുടങ്ങിയ സംയക്ത കർഷക മുന്നണി നേതാക്കൾ സംസാരിച്ചു.കർഷക സംഘം ഏരിയാ പ്രസിഡൻറ് ടി.എസ് സജീവൻ മാസ്റ്റർ സ്വാഗതവും എൻ.കെ അരവിന്ദാക്ഷൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Advertisement