Friday, November 7, 2025
22.9 C
Irinjālakuda

പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഡയമണ്ട് ജൂബിലി നിറവില്‍

പുല്ലൂർ :ഏഴരപതിറ്റാണ്ട് പിന്നിടുന്ന പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് 2020 ഡിസംബര്‍ 19 ന് തുടക്കം കുറിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു . ഡയമണ്ട് ജൂബിലിവര്‍ഷത്തില്‍ എഴുപത്തിഅഞ്ച് കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യരണ്ടുമാസത്തില്‍ സംഘടിപ്പിക്കുന്ന ഒരു ഡസന്‍പ്രവര്‍ത്തനങ്ങള്‍ക്ക് പുഷ്പ-ഫല-സസ്യ പ്രദര്‍ശനത്തിലൂടെ തുടക്കം കുറിക്കുകയാണ്. ഡയമണ്ട് ജൂബിലി സെലിബ്രേഷന് തുടക്കംകുറിച്ച് കൊണ്ടുള്ള പ്രദര്‍ശനം ഡിസംബര്‍ 19 മുതല്‍ 31വരെ പുല്ലൂര്‍ വില്ലേജ് സ്റ്റോപ്പിലെ കാര്‍ഷിക സേവനകേന്ദ്രത്തില്‍ വച്ച് നടക്കും. ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍-അലങ്കാലചെടികള്‍, പച്ചക്കറിതൈകളും വിത്തുകളും, ഔഷധസസ്യങ്ങള്‍, ഫലവൃക്ഷതൈകള്‍, വളം, ചട്ടികള്‍, അലങ്കാരമത്സ്യങ്ങള്‍, കാര്‍ഷികയന്ത്രങ്ങള്‍, കൃഷിഡോക്ടറുടെ സേവനം, കോഴി, താറാവ്, തുടങ്ങിയവ പ്രദര്‍ശനത്തിന് ഉണ്ടായിരിക്കും. പ്രദര്‍ശനത്തിന്റെ ഭാഗമായി വീട്ടിലൊരു മീന്‍കുളം പദ്ധതിയുടെ പ്രാരംഭ സെമിനാറും ഉണ്ടായിരിക്കും.19ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരളബാങ്ക് പ്രഥമവൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.കെ.കണ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയന്‍ ഭരണസമിതി അംഗം ലളിതാ ചന്ദ്രശേഖരന്‍ ഡയമണ്ട് ജൂബിലി കലണ്ടര്‍ പ്രകാശനം ചെയ്യും. സഹകരണ അസി.റജിസ്ട്രാര്‍ എം.സി.അജിത്ത് ആശംസകള്‍ അര്‍പ്പിക്കും. ദിവസവും രാവിലെ 9.30 മുതല്‍ വൈകീട്ട് 6 മണിവരെയായിരിക്കും പ്രദര്‍ശനം നടക്കുക.കാർഷിക സേവന കേന്ദ്രത്തിൽ നടന്ന പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി ,വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരൻ ,സെക്രട്ടറി സപ്ന സി.എസ് ,ബോർഡ് അംഗങ്ങളായ ഐ .എൻ രവീന്ദ്രൻ ,ഷീല ജയരാജ് ,ശശി ടി .കെ ,വാസന്തി അനിൽകുമാർ ,സുജാത മുരളി ,അനൂപ് പായമ്മൽ ,തോമസ് കാട്ടൂക്കാരൻ എന്നിവർ പങ്കെടുത്തു .

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img