കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

87
Advertisement

ഇരിങ്ങാലക്കുട: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി മാപ്രാണം സെൻററിൽ ഐക്യദാർഡ്യ ജനസദസ്സ് നടത്തി.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബിൽ പിൻവലിക്കുക. കർഷകരേയും കാർഷിക മേഖലയേയും സംരക്ഷിക്കുക.ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു ജന സദസ്. പ്ലെക്കാർഡ് പിടിച്ചും വിളക്കുപ്പിടിച്ചും കൊണ്ടായിരുന്നു പ്രവർത്തകർ പങ്കെടുത്തത്.
മേഖലാ പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ച ജനസദസ്സ് അഡ്വ.കെ.പി.രവി പ്രകാശ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.പി.മോഹൻദാസ് സ്വാഗതം പറഞ്ഞു. ഒ.എൻ.അജിത്കുമാർ നന്ദി പറഞ്ഞു.

Advertisement