ജനറല്‍ ആശുപത്രിയിലേക്ക് ഓക്‌സി മീറ്റര്‍ സൗജന്യമായി വിതരണം ചെയ്തു

44

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ക്ലബ് ജീവസ്പര്‍ശം പദ്ധതിയിലൂടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് ഓക്‌സി മീറ്റര്‍ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ജീവസ്പര്‍ശം പദ്ധതി ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ. ജോജു പോംസണ്‍ നിര്‍വഹിച്ചു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ ഓക്‌സിമീറ്റര്‍ ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ് ജോ. ക്യാബിനറ്റ് സെക്രട്ടറി രഞ്ചിത് മാത്യു, സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,ഡോ.മീന, മഞ്ചേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡാനിഷ് എന്നിവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് ഭാരവാഹികളായ സതീശന്‍ നീലങ്കാട്ടില്‍, പോള്‍സന്‍ കല്ലൂക്കാരന്‍, എന്‍.വിശ്വനാഥന്‍, നളിന്‍ ബാബു, സുരേഷ് കോവിലകം എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement