2 യുവതികള്‍ക്ക് മംഗല്ല്യമൊരുക്കി എടതിരിഞ്ഞി സഹകരണ ബാങ്ക്

100

പടിയൂര്‍: ഗ്രാമപഞ്ചായത്തിലെ 2 നിര്‍ധനയുവതികളുടെ വിവാഹം നടത്തി കൊടുത്തുകൊണ്ട് സഹകരണ മേഖലയില്‍ സമാനതകളില്ലാത്ത മാതൃക സൃഷ്ടിക്കുകയാണ് എടതിരിഞ്ഞി സഹകരണ ബാങ്ക്.ഇതിനായി നേരത്തെ ബാങ്ക് മംഗല്ല്യ നിധി എന്ന പദ്ധതി ആവിഷ്ക്കരിച്ചു. വീട്ടുകാര്‍ പരസ്പരം സമ്മതിച്ചുറപ്പിച്ച വിവാഹം അവരുടെ ആചാരപ്രകാരമാണ് നടത്തുന്നത്.രണ്ടര ലക്ഷം രൂപ ഒരാള്‍ക്കു വേണ്ടി ചിലവഴിക്കും.ആദ്യത്തെ വിവാഹം നവമ്പര്‍ 30ാം തിയ്യതി തിങ്കളാഴ്ച കാലത്ത് 10.30 ന് സഹകരണ ബാങ്ക് ഹാളില്‍ നടത്തുമെന്ന് ബാങ്ക് പ്രസിഡണ്ട് പി.മണി,സെക്രട്ടറി സി.കെ സുരേഷ്ബാബു എന്നിവര്‍ അറിയിച്ചു.

Advertisement