Tuesday, May 13, 2025
25.4 C
Irinjālakuda

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തികൾക്കായി 15 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തികൾക്കായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് 13.50 കോടി രൂപയുടെയും ആരോഗ്യ വകുപ്പിൽ നിന്ന് 1.50 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. 2020 — 21 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള എഴുന്നള്ളത്ത് പാത റോഡ് ഓങ്ങിചിറ മുതൽ പറമ്പി റോഡ് വരെയുള്ള 5.1 കിലോമീറ്റർ റോഡ് ബി. എം. ബി. സി. നിലവാരത്തിലാക്കുന്നതിനായി 5 കോടി രൂപയും, പൊറത്തിശ്ശേരി — ചെമ്മണ്ട — കാറളം റോഡ് നവീകരണം ചെയ്യുന്നതിനായി 4 കോടി രൂപയും, പടിയൂർ — പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കിലചിറ പാലം നിർമ്മാണത്തിനായി 1 കോടി രൂപയും,ആളൂർ ഗ്രാമ പഞ്ചായത്തിലെ കല്ലേറ്റുംകരയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നതിനായി 3.50 കോടി രൂപയുമാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ളത്. കാറളം പഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം രൂപയും, മുരിയാട് ഗ്രാമ പഞ്ചായത്തിലെ ആനന്ദപുരം കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണത്തിന് 1 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ള പ്രവർത്തികൾ റോഡ്സ് വിഭാഗം, പാലം വിഭാഗം, കെട്ടിട വിഭാഗം എന്നിവയുടെ മേൽന്നോട്ടത്തിൽ നടത്തും. ആരോഗ്യ വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ള ഫണ്ട്‌ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽന്നോട്ടത്തിലുമായിരിക്കും നടത്തുകയെന്നും പ്രവർത്തികൾ ഉടനെ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ പറഞ്ഞു.

Hot this week

ദീപാലങ്കാര മത്സരം ആവേശത്തോടെ ഏറ്റെടുത്ത് ഇരിങ്ങാലക്കുടക്കാര്‍ : വീഡിയോ

വീഡിയോ : https://www.facebook.com/irinjalakudanews/videos/620505924334757 കൂടൽമാണിക്യ ക്ഷേത്രം തിരുവോ ത്സവത്തോടനുബന്ധിച്ച് ദീപാല ങ്കാര മത്സരം...

കൂടൽമാണിക്യം ഉത്സവം ഒരതുല്യമായ ഓർമ്മ- നിസാർ അഷറഫ്- Video

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവം ഓർമ്മകൾ ഇരിങ്ങാലക്കുടയിലെ പ്രവാസി വ്യവസായി യും...

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ പുതിയ പാചകപ്പുര

പാചകപ്പുര നിര്‍മ്മാണോദ്ഘാടനം കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ.നിര്‍വഹിച്ചു....

അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ കഴുകൻ അജി അറസ്റ്റിൽ

പാലിയേക്കര ടോൾ പ്ലാസയിലെ അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ കഴുകൻ അജി...

മികവിനോടുള്ള മനോഭാവമാണ് കരിയറിലെ ഉയരത്തിൻ്റെ മാനദണ്ഡം സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കോഴ്‌സ് കംപ്ളീഷൻ സെറിമണി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട :...

Topics

വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ച് സിപിഐ

ഇരിങ്ങാലക്കുട: ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ...

ഉൽസവ വേദിയിൽ മാളവിക സുനിൽ അവതരിപ്പിച്ച മോഹാനിയാട്ടം

ദുരദർശൻ്റെ ഗ്രേഡ് ആർട്ടിസ്റ്റും ചാർട്ടേഡ് അക്കൗണ്ടന്റുമായ മാളവിക സുനിൽ കൂടൽമാണിക്യം ഉൽസവ...

റെയിൽവേ സ്റ്റേഷൻ വികസനം സിപിഐഎം ധർണ ഇന്ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന...
spot_img

Related Articles

Popular Categories

spot_imgspot_img