കൊലപാതക കേസ്സിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി

282

ഇരിങ്ങാലക്കുട: കനാല്ബേസിലെ വിജയൻ കൊലപാതക കേസ്സിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി.നാലാം പ്രതിയായ കറുത്തുപറമ്പിൽ അഭിനന്ദ് (23 വയസ്സ്), കറുത്തുപറമ്പില് വീട്, മൂർക്കനാട് , 10-ാം പ്രതിയായ കിഴുത്താണി പുളിക്കൽ വീട്ടിൽ സാഗവ് (20 വയസ്സ്), എന്ന പ്രതിയുടെയും ജാമ്യമാണ് ഇരിങ്ങാലക്കുട സെഷൻസ് കോടതി റദ്ദാക്കിയത്. 14.10.2020 തിയ്യതി അഭിനന്ദിൻറെ വീട്ടിൽ വെച്ച് മറ്റു പ്രതികളുമായി ചേർന്ന് നാടൻ ബോംബുകളുണ്ടാക്കി കവർച്ച ചെയ്യുന്നതിനായി ആസൂത്രണം നടത്തിയതിന് അഭിനന്ദിനെ പോലീസ് കയ്യോടെ പിടികൂടുകയും കോടതി റിമാൻറ് ചെയ്തിട്ടുള്ളതുമാണ്. 06.10.2020 തിയ്യതി രാത്രി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മുൻവശത്തുള്ള ഹോട്ടലിന് മുന്നിൽ നിന്നിരുന്ന പ്രിയേഷ് എന്നയാളെ വിജയൻ കൊലപാതക കേസ്സിലെ പ്രതിയാണെന്ന് പറഞ്ഞ് കത്തി കാണിച്ച് മരണഭയം ഉണ്ടാക്കി i phone മൊബൈൽ കവർച്ച ചെയ്ത് മോട്ടോർ സൈക്കിളിൽ കടന്ന് കളഞ്ഞതിന് 10-ാം പ്രതിയായ സാഗവിനെ പോലീസ് പിടികൂടുകയും കോടതി റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്. വിജയൻ കൊലപാതക കേസ്സിലെ വിചാരണ നടപടികൾ നടന്ന് കൊണ്ടിരിക്കെ കേരള ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പ്രതികൾ കുറ്റകൃത്യങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.ജെ.ജോബി കോടതിയിൽ അപേക്ഷ സമര്പ്പിച്ചതിനെ തുടർ ന്നാണ് ഇരിങ്ങാലക്കുട സെഷൻസ് കോടതി ഈ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്.

Advertisement