സൗരോർജ പ്രഭയുമായി ഊരകം ഗ്രാമം

70

പുല്ലൂർ :സർവീസ് സഹകരണ ബാങ്കിൻറെ പുല്ലൂർ ശാഖയിൽ 10 കിലോവാട്ട് ശേഷിയുള്ള 27 സോളാർപാനലുകൾ ഉൾക്കൊള്ളുന്ന സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്തു.നബാർഡിന്റെ സഹകരണത്തോടെ കൂടിയാണ് ഗ്രീൻ പുല്ലൂർ പദ്ധതിയിൽ ഉൾപ്പെടുത്തി ഓൺ ഗ്രിഡ് സൗരോർജ്ജ പദ്ധതിക്ക് ബാങ്ക് തുടക്കം കുറിച്ചിരിക്കുന്നത്. പുതുതായി പണികഴിച്ച ബാങ്ക് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകളിൽ നിന്നായാണ് സൗരോർജ ഉൽപാദനം നടക്കുക. നബാർഡ് ചീഫ് ജനറൽ മാനേജർ ദീപ എസ്. പിള്ള സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ബാങ്ക് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് കെ.സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പ്രസിഹഭാഷ് ,ഭരണ സമിതി അംഗം വാസന്തി അനിൽകുമാർ, ബ്രാഞ്ച് മാനേജർ ദീപ കെ.ഡി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ജിത്തു പി.എസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നേരത്തെ 20 കിലോവാട്ട് ശേഷിയുള്ള 54 ഓളം സോളാർ പാനലുകൾ ബാങ്കിൻറെ പുല്ലൂരിൽ ഉള്ള ആസ്ഥാനമന്ദിരത്തിന് മുകളിൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ചു കഴിഞ്ഞിരുന്നു. രണ്ടാംഘട്ടമായാണ് ഊരകത്ത് സൗരോർജോല്പാദനം ആരംഭിച്ചിരിക്കുന്നത്.

Advertisement