പച്ചക്കറി സംഭരണ,വിപണന കേന്ദ്രം ആരംഭിച്ചു

83

എടതിരിഞ്ഞി:സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കോ-ഓപ്പ്മാര്‍ട്ട് കോടംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു . ഇവിടെ കര്‍ഷകര്‍ക്ക് പച്ചകറികള്‍ വില്പ‍ക്കുവാനും,പൊതുജനങ്ങള്‍ക്ക് ന്യായവിലക്ക് വാങ്ങുവാനും സാധിക്കും.വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതോടൊപ്പം,പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കെെവരിക്കുക കൂടി ബാങ്കിന്റെ ലക്ഷ്യമാണെന്ന് ബാങ്ക് പ്രസിഡണ്ട് പി.മണി പറഞ്ഞു പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് പി.മണി അദ്ധ്യക്ഷത വഹിച്ചു .ടി. ആര്‍ ഭൂവേശ്വരന്‍,സി. കെ സുരേഷ്ബാബു ,ടി. വി വിബിന്‍,വത്സലവിജയന്‍ എന്നിവര്‍ സംസാരിച്ചു .

Advertisement