മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി

67

ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി.സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ട് എന്ന് തെളിഞ്ഞ സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്ത പ്രതിഷേധത്തിൽ ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് വിപിൻ വെള്ളയത്ത്, ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട്, ധീരജ് തേറാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement