സാമ്പത്തിക സംവരണം: മുന്നോക്ക സമുദായ ഐക്യമുന്നണി സ്വാഗതം ചെയ്തു

186

ഇരിങ്ങാലക്കുട: പി.എസ്.സി. വഴിയുള്ള നിയമനങ്ങളിൽ പത്തു് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ല കമ്മറ്റി യോഗം സ്വാഗതം ചെയ്തു. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ഈ സഹായം സാമൂഹിക നീതി ഉറപ്പാക്കുന്നതിനുള്ള ചുവടുവെപ്പാണിതെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡണ്ട് വേണ്ടാട് വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മററിയംഗം ടി.എൻ. മുരളീധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എൻ.സുരേഷ് മൂസ്സത്, മുരളി ഹരിതം, എ.സി. സുരേഷ്, പ്രമോദ് വർമ്മ, രാധാകൃഷ്ണപിഷാരടി, രാമൻ നമ്പീശൻ , കെ.വി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisement