Home NEWS ഓടി രക്ഷപ്പെട്ട ബോംബ് കേസ് പ്രതി പിടിയിൽ

ഓടി രക്ഷപ്പെട്ട ബോംബ് കേസ് പ്രതി പിടിയിൽ

ഇരിങ്ങാലക്കുട :ഓടി രക്ഷപ്പെട്ട ബോംബ് കേസ് പ്രതി പിടിയിൽ.കാറളം സ്വദേശി നെടുമങ്ങാട് വീട്ടിൽ അമ്പ്രു എന്ന് വിളിക്കുന്ന സാഫിർ ( 20 ) നെ ആണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇൻസ്പെക്ടർ എം.ജെ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്.തൃശ്ശൂർ ഡി.ഐ.ജി എസ്സ്. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ പ്രധാനപ്പെട്ട ഗുണ്ടാ സംഘങ്ങളെ പരിശോധിക്കാൻ ഉണ്ടാക്കിയ ഓപ്പറേഷൻ റെയിഞ്ചറിന്റെ ഭാഗമായി
ഇരിങ്ങാലക്കുടയിൽ 2018-ൽ ഉണ്ടായ മോന്തച്ചാലിൽ വിജയൻ കൊലക്കേസിലെ ജാമ്യത്തിലിറങ്ങിയ പ്രധാന പ്രതിയായ മൂർക്കനാട് സ്വദേശി കറത്തുപറമ്പിൽ മാൻഡ്രു എന്ന പേരിൽ അറിയപ്പെടുന്ന അഭിനന്ദ് 23 വയസ്സിന്റെ വീട്ടിൽ ജില്ലയിലെ വിവിധ ഭാഗത്ത് നിന്നുള്ള ഗുണ്ടകൾ ആയുധങ്ങളുമായി വന്ന് തമ്പടിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരം തൃശ്ശൂർ റൂറൽ എസ്.പി.ആർ വിശ്വനാഥിന് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബോംബുകളുമായി അരീപ്പാലം നടുവത്ത്പറമ്പിൽ കഞ്ചൻവിനു എന്നറിയപ്പെടുന്ന വിനു സന്തോഷ് 21 വയസ്സ്, കാറളം വെള്ളാനി സ്വദേശി മാടേക്കാരൻ പോറ്റി എന്നറിയപ്പെടുന്ന ഫാസിൽ 20 വയസ്സ്, അനുമോദ്, എന്നിവരെ പിടികൂടിയിരുന്നു. ഓടി രക്ഷപ്പെട്ട സാഫിർ ഒളിവിലായിരുന്നു.എസ് ഐ അനൂപ് PG, എ എസ് ഐ ജസ്റ്റിൻ,അനൂപ് ലാലൻ, വൈശാഖ് മംഗലൻ, എന്നിവരാണ് പ്രതിയെ പിടികൂടിയ പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്

Exit mobile version