ഇരിങ്ങാലക്കുട: സ്‌പെഷ്യല്‍ സബ്ബ്ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസര്‍ കെ.ജെ.ജോൺസണ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രിസൺ മെഡല്‍ ലഭിച്ചു. 2003 ജനുവരിയില്‍ എറണാകുളം ജില്ലയിലുള്ള ബോര്‍സ്റ്റല്‍ സ്‌കൂളില്‍ പെറ്റി ഓഫീസറായി ജയില്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച കെ.ജെ.ജോൺസൺ ഇപ്പോള്‍ സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു . ഈ കാലയളവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസൺ , ഇരിങ്ങാലക്കുട സബ്ബ്ജയില്‍, ആലുവ സബ്ബ്ജയില്‍, ചാവക്കാട് സബ്ബ് ജയില്‍, എറണാകുളം ജില്ലാ ജയില്‍, അതീവ സുരക്ഷ ജയില്‍ വിയ്യൂര്‍ എന്നീ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സ്വാതന്ത്ര്യദിന – റിപ്പബ്ലിക്ക് ദിന പരേഡുകളില്‍ ഉള്‍പ്പെടെ 17 ഓളം പരേഡുകളില്‍ പങ്കെടുത്തിട്ടുണ്ട്. ചെറുതും വലുതുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് 22 ഓളം ഗുഡ് സര്‍വ്വീസ് എന്‍ട്രികളും, 3 ക്യാഷ് അവാര്‍ഡുകളും, ജയില്‍വകുപ്പ് അദ്ധ്യക്ഷന്റെ 3 അഭിനന്ദന സര്‍ട്ടിഫിക്കറ്റുകളും, ഒരു റിവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട മിനി സിവില്‍സ്റ്റേഷന് സമീപം പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ സ്‌പെഷ്യല്‍ സബ്ബ്ജയിലിന്റെ നോഡല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല ഇരിങ്ങാലക്കുട മിനി സിവില്‍സ്റ്റേഷന് സമീപം പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌പെഷ്യല്‍ സബ്ബ്ജയിലിന്റെ നിര്‍മ്മാണവും, ഉദ്ഘാടനവും, വാട്ടര്‍കണക്ഷന്‍, ഇലക്ട്രിക്കല്‍ കണക്ഷന്‍, ഗ്യാസ് ചേംമ്പര്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടി നേതൃത്വം നല്‍കിയതിന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് IPS അവര്‍കള്‍ മെറിറ്റോറിയല്‍ സര്‍വ്വീസ് അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. കേരള ജയില്‍ സബ്ബ് ഓര്‍ഡിനേറ്റ് ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ മുന്‍ മേഖല സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള കെ.ജെ.ജോൺസണ് ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബജയിലില്‍ നിന്നും തടവ് ചാടിയ പ്രതിയെ അതിസാഹസികമായി പിടികൂടിയതിന് റിവാര്‍ഡും ലഭിച്ചിട്ടുണ്ട്. 18 വര്‍ഷമായി ജയില്‍വകുപ്പില്‍ സേവനമനുഷ്ഠിക്കു കെ.ജെ.ജോൺസൺ സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും, ആത്മാര്‍ത്ഥതയ്ക്കും, സേവനസന്നദ്ധതയ്ക്കും, കര്‍മ്മധീരതയ്ക്കും, കൃത്യനിര്‍വ്വഹണത്തിനും, സത്യസന്ധതയ്ക്കും, അര്‍പ്പണമനോഭാവത്തിനുമുള്ള പ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്.ഭാര്യ : ധന്യ ജോൺസൺ , മക്കള്‍ : ജൂഡിത്ത് ജോൺസൺ , അലന്‍ ജോൺസൺ . ഇരുവരും ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. വല്ലകുന്ന് സ്വദേശിയായ . കെ.ജെ.ജോൺസൺ പരേതരായ ചിറ്റിലപ്പിള്ളി കോക്കാട്ട് ജോസ് – ഏല്യ ജോസ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
കെ.ജെ.ജോൺസണ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മുഖ്യമന്ത്രിയുടെ മെഡല്‍
Advertisement