സാനിറ്റൈസര്‍ മെഷീന്‍ വിതരണം ചെയ്തു.

40
Advertisement

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
സാനിറ്റൈസര്‍ മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു. നടവരമ്പ് അംബേദ്ക്കര്‍
കോളനിയില്‍ നടന്ന സാനിറ്റൈസര്‍ മെഷീന്‍ വിതരണോദ്ഘാടനം വേളൂക്കര
പഞ്ചായത്ത് പ്രസിഡണ്ട് ഉചിത സുരേഷ് നിര്‍വഹിച്ചു.കൊമ്പടിഞ്ഞാമാക്കല്‍
ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ടോണി ആനോക്കാരന്‍ ആമുഖ പ്രഭാഷണം
നടത്തി.വേളൂക്കര പഞ്ചായത്ത് അംഗം സുനില്‍
മുഖ്യാതിഥിയായിരുന്നു.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി
കെ.സി പോള്‍,ട്രഷറര്‍ ജയന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ലയണ്‍സ്
ക്ലബ്ബ് ഭാരവാഹികളായ പ്രഫ.കെ.ആര്‍ വര്‍ഗ്ഗീസ്, പി.സി വര്‍ഗ്ഗീസ്
എന്നിവര്‍ സാനിറ്റൈസര്‍ മെഷീന്‍ വിതരണത്തിന് നേതൃത്വം നല്‍കി.

Advertisement