ലൈഫ് മിഷൻ പാവങ്ങളുടെ പ്രതീക്ഷയാണ്,അത് തകർക്കരുത്:ഡി.വൈ.എഫ്.ഐ

93

ഇരിങ്ങാലക്കുട :ലൈഫ് മിഷൻ പാവങ്ങളുടെ പ്രതീക്ഷയാണെന്നും യു.ഡി.എഫും ,ബി.ജെ.പി യും അത് തകർക്കാൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ട് കൊണ്ട് ഡി.വൈ.എഫ്.ഐ വിവിധയിടങ്ങളിൽ കുടിൽ കെട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു .പൂമംഗലം മേഖല കമ്മിറ്റിയിൽ കനാൽ പാലം പരിസരത്ത് നടന്ന പ്രതിഷേധ സമരത്തിൽ ഡി.വൈ.എഫ്.ഐ ഇരിങ്ങലക്കുട ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് വൈസ്.പ്രസിഡന്റ് സനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് നിജു സ്വാഗതവും മേഖല ജോ. സെക്രട്ടറി ആഷിൽ നന്ദി പറഞ്ഞു.അരിപ്പാലം സെന്റിൽ നടന്ന സമരം ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് ഇ.ആർ വിനോദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു ലോക്കൽ കമ്മിറ്റി അംഗം കലേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി കെ.വി വിനീത് സ്വാഗതവും സുധി ലാൽ നന്ദിയും പറഞ്ഞു.

Advertisement