അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണവും കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധയോഗവും സംഘടിപ്പിച്ചു

54

ഇരിങ്ങാലക്കുട: സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണവും കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഠാണ പൂതംകുളം മൈതാനിയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടേറിയേറ്റംഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായിരുന്നു. കെ.യു. അരുണന്‍ എം.എല്‍.എ., നേതാക്കളായ കെ.സി. പ്രേമരാജന്‍, ഡോ. കെ.പി. ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി ഷാജി തറയില്‍ ന്റെ ഭാര്യ ലിജ, സി.കെ. ചന്ദ്രന്‍, കെ.പി. ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement