ഞായറാഴ്ച കാലത്ത് 8 മണിക്ക് പീച്ചി ഡാം റിസർവോയറിൽ ജലവിതാനം 78.19 മീറ്ററിൽ എത്തിയതിനാൽ, ഡാമിന്റെ ഷട്ടറുകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഡാമിലേക്ക് ഇപ്പോൾ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിക്കുമെന്ന് കരുതുന്നു.
ഞായറാഴ്ച ഉച്ച മൂന്ന് മണിക്ക് ഡാമിലെ സംഭരണ ശേഷിയുടെ 85.04% ജലം ആണുള്ളത്. 79.25 മീറ്ററാണ് ഡാമിന്റെ പരമാവധി ജലവിതാനം.
Advertisement