ഇരിങ്ങാലക്കുട :കുടുംബ വഴക്കിനെ തുടർന്ന് സഹോദര ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും വിധിച്ചു .കടുപ്പശ്ശേരി പട്ടത്ത് വീട്ടിൽ വേലായുധൻ (65) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത് .2017 നവംബർ 12 ന് ഉച്ചക്ക് രണ്ട് മണിയോടെ കുടുംബശ്രീ യോഗത്തിന് വഴിയിലൂടെ നടന്ന് പോവുകയായിരുന്ന അവിട്ടത്തൂർ പട്ടത്ത് വീട്ടിൽ അല്ലി (59) യെയാണ് പ്രതി വെട്ടുകത്തികൊണ്ട് തലയിലും കയ്യിലും വെട്ടി പരിക്കേൽപിച്ചത് .സംഭവത്തിൽ അല്ലിയുടെ ഒരു കൈപ്പത്തി അറ്റു പോയിരുന്നു .നവംബർ 20 ന് തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് അല്ലി മരണപ്പെട്ടത് .സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിറ്റേന്ന് ബാംഗ്ളൂരിൽ നിന്ന് അറസ്റ്റ് ചെയ്തു .റിമാൻഡ് ചെയ്ത പ്രതി ഇതുവരെയും ജാമ്യത്തിൽ ഇറങ്ങിയിട്ടില്ല .പ്രതി ജയിലിൽ കഴിയവേ തന്നെ കേസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ശിക്ഷ വിധിക്കുകയും ആയിരുന്നു .പ്രോസിക്യൂഷന് വേണ്ടി അഡ്വ .ജോബി പി .ജെ ഹാജരായി .കൊടുങ്ങല്ലൂർ സി .ഐ ബിജുകുമാറിന്റെ നേതൃത്വത്തിൽ ആളൂർ എസ് .ഐ മാരായ വി .വി വിമൽ ,സി .കെ സുരേഷ് ,സി .എ സാദത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത് .
സഹോദര ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം
Advertisement