Thursday, November 13, 2025
23.9 C
Irinjālakuda

“വയോക്ഷേമ”-കാൾസെന്ററിൻെറ ഉത്ഘാടനം ജില്ലാകളക്ടർ എസ്.ഷാനവാസ് . ഐ .എ .എസ് നിർവഹിച്ചു

തൃശൂർ : ഗ്രാൻഡ് കെയർ പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ നടപ്പിലാക്കുന്ന “വയോക്ഷേമ -കാൾ സെന്ററിൻെറ ഉത്ഘാടനം ജില്ലാകളക്ടർ എസ്.ഷാനവാസ് . ഐ .എ .എസ് നിർവഹിച്ചു. അയ്യന്തോൾ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ സോഫ്ട്‍വെയർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ സംവിധാനത്തോടെയാണ് കാൾ സെന്റർ പ്രവർത്തിക്കുന്നത് . സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള രാമവർമ്മപുരം സർക്കാർ അന്തേവാസികളായ മുതിർന്ന പൗരന്മാരെ നേരിൽവിളിച്ച് ആരോഗ്യകാര്യങ്ങളും, സ്നേഹാന്വേഷണവും നടത്തിയാണ് ജില്ലാ കളക്ടർ കാൾസെന്റർ ഉത്ഘാടനം നിർവഹിച്ചത് .തൃശൂർ ജില്ലയിലെ വയോജനങ്ങൾക്ക് കോവിഡ് 19 കാലഘട്ടത്തിൽ പരിഗണനയും കരുതലും നൽകുന്നതിന് വേണ്ടിയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുക, വയോജനങ്ങൾക്ക് മരുന്ന്, ചികിത്സ, ഭക്ഷണം, വിശ്രമം മറ്റു അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടിയും ജില്ലാതല വയോജന സെൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വനിതാ ശിശുവികസന വകുപ്പ് -ഐ.സി.ഡി.എസ്, ആരോഗ്യവകുപ്പ് , കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (വയോമിത്രം), കുടുംബശ്രീ മിഷൻ, മെയിന്റനൻസ് ട്രൈബ്യുണൽ (തൃശൂർ & ഇരിങ്ങാലക്കുട), എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വയോജനങ്ങൾക്കായി വയോക്ഷേമം -ജില്ലാതല കോൾ സെന്റർ ജില്ലയിൽ ആരംഭിച്ചിരിക്കുന്നത്. എല്ലാ ദിവസവും ടി സെൽ ജില്ലയിലെ വിവിധ യൂണിറ്റുകളിലെ വയോജനങ്ങളെ നേരിൽ വിളിച്ച് സംസാരിക്കും. ലഭ്യമാകുന്ന കാളുകളും പരാതികളും പരിശോധിച്ച് വിവരങ്ങൾ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ആരോഗ്യം, ഐ.സി.ഡി.എസ്, കുടുംബശ്രീ, വയോമിത്രം,പോലീസ് വകുപ്പുകൾക്ക് കൈമാറുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. കോൾ സെന്ററിന്റെ കാര്യക്ഷമമായ നടത്തിപ്പിനും മറ്റുമായി ഡ്യുട്ടിക്കായി അധ്യാപകർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ ,അംഗനവാടി വർക്കർ, എം.എസ്.ഡബ്യു വിദ്യാർഥികൾ, സന്നദ്ധസേന പ്രവർത്തകർ എന്നിവരെ കാൾസെന്റർ വോളന്റിയർമാരായി ഡ്യുട്ടി നൽകിയിരിക്കുകയാണ്
വയോക്ഷേമ കാൾ സെന്ററിന്റെ ബോധവല്കരണത്തിനായി വയോക്ഷേമ ബ്രോഷറും, പ്രൊമോഷൻ വീഡിയോയും ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.ജില്ലാ സാമൂഹ്യ നീതി ഓഫീസർ രാഗപ്രിയ.കെ .ജി, ഐ.സി .ഡി .എസ് പ്രോഗ്രാം ഓഫീസർ ചിത്രലേഖ, സജീവ് .കെ .പി. കോഓർഡിനേറ്റർ (കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ), ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയർ സൂപ്രണ്ട് പ്രകാശ്, മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുട & തൃശൂർ ടെക്നിക്കൽ അസിസ്റ്റന്റുമാരായ മാർഷൽ .സി .രാധാകൃഷ്ണൻ, ബിനി സെബാസ്റ്റ്യൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ വിനീത, ഗവ:ഹയർ സെക്കന്ററി സ്കൂൾ, അയ്യന്തോൾ പ്രിൻസിപ്പാൾ ആരിഫ, പ്രധാനാധ്യപിക ജയലക്ഷ്മി.എം എന്നിവർ ഉൽഘാടനത്തിൽ പങ്കെടുത്തു. മാർവിൻ ജോസഫ് വോളന്റീയർമാർക്കായി ഓറിയന്റേഷൻ ക്ലാസ് നയിച്ചു.ജില്ലയിലെ എല്ലാ വയോജനങ്ങൾക്കും കോവിഡ് സാഹചര്യത്തിൽ പരമാവധി ശ്രദ്ധയും , കരുതലും നൽകുമെന്നും വയോജന കാൾ സെന്ററിന്റെ പ്രവർത്തനത്താൽ ഇത് സഹായകരമാവുമെന്നും ജില്ലാ കളക്ടർ എസ്.ഷാനവാസ് ഐ .എ .എസ് അഭിപ്രായപ്പെട്ടു. ജില്ലയിലെ എല്ലാ വയോജനങ്ങൾക്കും കോവിഡ് സാഹചര്യത്തിൽ പരമാവധി ശ്രദ്ധയും, കരുതലും നൽകുമെന്നും വയോജന കാൾ സെന്ററിന്റെ പ്രവർത്തനത്താൽ ഇത് സഹായകരമാവുമെന്നും ജില്ലാ കളക്ടർ എസ്.ഷാനവാസ് അഭിപ്രായപ്പെട്ടു. വയോജന സംരക്ഷണത്തിനായി ബോധവത്കരണ പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും പ്രത്യേക പരിഗണനയിൽ ഉണ്ടെന്നും ജില്ലാ കളക്‌ടർ അറിയിച്ചു .കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എല്ലാ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്കും , ജീവനക്കാർക്കും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തി വരികയാണെന്നും ജില്ലാ സാമൂഹ്യ നീതി ഓഫീസർ രാഗപ്രിയ .കെ .ജി അറിയിച്ചു .

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img