Home NEWS തുറുകായ് കുളം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

തുറുകായ് കുളം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

പൊറത്തിശ്ശേരി :ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ലെ തുറുകായ് കുളം നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു.ഏറെ നാളായി കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ് കുളം ഉള്ളത്.ഇരിങ്ങാലക്കുട നഗരസഭ ജനകീയാസൂത്രണം 2019-20 ,2020-21 വർഷത്തെ പദ്ധതിയിൽ 35 ലക്ഷം രൂപ വകയിരുത്തിയാണ് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജുവിന്റെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ കെ.യു അരുണൻ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.മുൻ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം.ബി രാജുമാസ്റ്റർ മുഖ്യാതിഥിയായിരുന്നു.നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ ,മുനിസിപ്പൽ സെക്രട്ടറി കെ.എസ് അരുൺ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കുര്യൻ ജോസഫ് ,മീനാക്ഷി ജോഷി ,അബ്ദുൾ ബഷീർ ,വാർഡ് കൗൺസിലർമാരായ കെ.ഡി ഷാബു ,സി.സി ഷിബിൻ ,ബിന്ദു ശുദ്ധോധനൻ ,മുനിസിപ്പൽ എഞ്ചിനീയർ എം.കെ സുഭാഷ് ,കോൺട്രാക്ടർ സുനിൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ വത്സല ശശി സ്വാഗതവും മുനിസിപ്പൽ അസി.എഞ്ചിനീയർ വി.എസ് പ്രസാദ് നന്ദിയും പറഞ്ഞു.

Exit mobile version