Friday, March 27, 2026
33.9 C
Irinjālakuda

കോവിഡ് രോഗിയുടെ പീഡനം സർക്കാരിന്റെ ജാഗ്രത കുറവ് – ഹിന്ദുഐക്യവേദി

മുകുന്ദപുരം : കോവിഡ് രോഗിയായ യുവതിയെ അർദ്ധരാത്രിയിൽ കൊടും ക്രിമിനലായ ഡ്രൈവർ പീഡിപ്പിച്ചതിൽ ഹിന്ദുഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ്‌ ഷാജു പൊറ്റക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ സർക്കാർ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കണം. ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ ശക്തമായി അപലപിക്കുന്നവർ സ്വന്തം സ്ഥലത്ത് നടക്കുന്ന ക്രുരതകൾ നിസ്സാര വത്ക്കരിക്കരുതെന്നും യുവജന സംഘടനകൾ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി മുകുന്ദപുരം താലൂക്ക് ജനറൽ സെക്രെട്ടറി മണമ്മൽ മധുസൂദനൻ പ്രതിഷേധ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. കുറ്റകൃത്യങ്ങൾ ഏജൻസികളുടെയും കൺസൾട്ടൻസികളുടെയും ചുമലിൽ വെച്ച് ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞു മാറുന്നത് ശരിയല്ല. നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശത കോടികൾ ചിലവാക്കി പ്രചരണം നടത്തുന്ന സർക്കാർ പോരായ്‌മകൾ ചൂണ്ടി കാട്ടുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന പേരിൽ മുഖം തിരിക്കുന്നത് ധാർമ്മികതയല്ലയെന്നും ജനറൽ സെക്രെട്ടറി പറഞ്ഞു. താലുക്കിന്റ വിവിധ മേഖലകളിൽ സംഘടിപ്പിച്ച സമര പരിപാടികൾക്ക് വെള്ളാങ്ങല്ലൂരിലും, പൂമംഗലത്തും പി. എസ്. ജ്യോതീന്ദ്രനാഥ്, സി. എസ്. വാസുവും, അളഗപ്പനഗറിൽ സതീശൻ കൈപ്പിള്ളിയും, തൃക്കൂരിൽ കെ. ഗോപിനാഥും, ബിജു കുന്തിലി നെന്മണിക്കരയിലും, പുതുക്കാട്ടും, പി. പി. ഷാജു പാറപ്പൂക്കരയിലും, ജയരാജ്‌ ഇരിങ്ങാലക്കുടയിലും,വി. ബി. സരസൻ കാട്ടൂരിലും കാറളത്തും, പി. എം. മനോഹരൻ വേളൂക്കരയിലും, ഹരിമാഷ് പുത്തൻചിറയിലും, സുനിൽ കുമാർ പടിയൂരിലും സമര പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img