തൃശൂര്‍ ജില്ലയില്‍ 169 പേര്‍ക്ക് കൂടി കോവിഡ്:110 പേര്‍ക്ക് രോഗമുക്തി

91

ജില്ലയില്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 05) 169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1506 ആണ്. തൃശൂര്‍ സ്വദേശികളായ 39 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5186 ആണ്. ഇതുവരെ രോഗമുക്തരായത് 3627 പേര്‍.രോഗം സ്ഥിരീകരിച്ചവരില്‍ 159 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 53 പേരുടെ രോഗഉറവിടമറിയില്ല. ദയ ക്ലസ്റ്റര്‍ 6, പരുത്തിപ്പാറ ക്ലസ്റ്റര്‍ 5, എലൈറ്റ് ക്ലസ്റ്റര്‍ 4, അഴീക്കോട് ക്ലസ്റ്റര്‍ 18, ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട്‌മെന്റ് ട്രയിനിംഗ് സെന്റര്‍ (പോലീസ് അക്കാദമി)-4, സ്പിന്നിംഗ് മില്‍ 5,
ജി.എച്ച് ക്ലസ്റ്റര്‍ 2, ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ 2, ആരോഗ്യപ്രവര്‍ത്തകര്‍ 4, മറ്റ് സമ്പര്‍ക്കം 56, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 3, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 7 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 60 വയസ്സിന് മുകളില്‍ പ്രായമുളള 5 പുരുഷന്‍മാരും 11 സ്ത്രീകളും 10 വയസ്സില്‍ താഴെ പ്രായമുളള 4 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ശനിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ – 108, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 46, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-39, ജി.എച്ച് ത്യശ്ശൂര്‍-13, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി – 35, കില ബ്ലോക്ക് 1 തൃശ്ശൂര്‍-54, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 29, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-141, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-136, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-43, ചാവക്കാട് താലൂക്ക് ആശുപത്രി -25, ചാലക്കുടി താലൂക്ക് ആശുപത്രി -14, സി.എഫ്.എല്‍.ടി.സി കൊരട്ടി – 46, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട – 16, ഡി .എച്ച്. വടക്കാഞ്ചേരി – 6, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ 6, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -17, മദര്‍ ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ -1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 12, പി. സി. തോമസ് ഹോസ്റ്റല്‍ തൃശ്ശൂര്‍-236. 302 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.9399 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 186 പേരെ ശനിയാഴ്ച (സെപ്റ്റംബര്‍ 05) ആശുപത്രികളില്‍ പുതിയതായി പ്രവേശിപ്പിച്ചു. 1416 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. ശനിയാഴ്ച (സെപ്റ്റംബര്‍ 05) 2008 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 95001 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്.ശനിയാഴ്ച (സെപ്റ്റംബര്‍ 05) 376 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 86 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.ശനിയാഴ്ച (സെപ്റ്റംബര്‍ 05) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 380 പേരെ ആകെ സ്‌ക്രീന്‍ ചെയ്തു.

Advertisement