കര്‍മ്മബന്ധം കൊണ്ട് രക്ത ബന്ധത്തിനൊപ്പമെത്തുന്നവരാണ് അധ്യാപകര്‍ : ജ്യോതി കിഷോര്‍

64
Advertisement

ഇരിങ്ങാലക്കുട : കര്‍മ്മബന്ധം കൊണ്ട് രക്ത ബന്ധത്തിനൊപ്പമെത്തുന്നവരാണ്
അധ്യാപകരെന്ന് ലയണ്‍സ് ക്ലബ് ഏരിയ ചെയര്‍പേഴ്‌സണ്‍ ജ്യോതി കിഷോര്‍
പറഞ്ഞു.ഇരിങ്ങാലക്കുട ലയണസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനത്തില്‍
2019ലെ മികച്ച അധ്യാപികക്കുളള സംസ്ഥാന അവാര്‍ഡ് നേടിയ സുനിത ടീച്ചറെ
ആദരിച്ച ആദരണസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജ്യോതി
കിഷോര്‍. ലയണസ് ക്ലബ് പ്രസിഡന്റ് വീണ ബിജോയ് അധ്യക്ഷത വഹിച്ചു. സോണ്‍
ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, ഇരിങ്ങാലക്കുട ലയണസ് ക്ലബ് സെക്രട്ടറി
റെന്‍സി ജോണ്‍ നിധിന്‍, റോണി പോള്‍ മാവേലി,ലയണ്‍സ് ക്ലബ് പ്രസിഡന്റ്
ബിജോയ് പോള്‍, സെക്രട്ടറി അഡ്വ. ജോണ്‍ നിധിന്‍ തോമസ് എന്നിവര്‍
സംസാരിച്ചു.

Advertisement