Tuesday, July 15, 2025
24.4 C
Irinjālakuda

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 30) 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.110 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 30) 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.110 പേർ രോഗമുക്തരായി.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1442 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4381 ആണ്. അസുഖബാധിതരായ 2892 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.രോഗം സ്ഥിരീകരിച്ചവരിൽ 146 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 12, എലൈറ്റ് ക്ലസ്റ്റർ 6, ദയ ക്ലസ്റ്റർ 8, പരുത്തിപ്പാറ ക്ലസ്റ്റർ 4, അമല ക്ലസ്റ്റർ 3, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2, ജനത ക്ലസ്റ്റർ 3, അംബേദ്കർ ക്ലസ്റ്റർ 1, ആർഎംഎസ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 83. കൂടാതെ ഒരു ആരോഗ്യപ്രവർത്തകർക്കും നാല് ഫ്രൻറ് ലൈൻ വർക്കർമാർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും പ്രവേശിപ്പിച്ചവർ. ഞായറാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 85
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 52
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-39
ജനറൽ ആശുപത്രി തൃശൂർ-12
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 52
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-97
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 63
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-180
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-220
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-62
ചാവക്കാട് താലൂക്ക് ആശുപത്രി-23
ചാലക്കുടി താലൂക്ക് ആശുപത്രി-14
സി.എഫ്.എൽ.ടി.സി കൊരട്ടി-67
കുന്നംകുളം താലൂക്ക് ആശുപത്രി-12
ജി.എച്ച്. ഇരിങ്ങാലക്കുട-14
ഡി.എച്ച്. വടക്കാഞ്ചേരി-8
അമല ഹോസ്പിറ്റൽ തൃശൂർ-24
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -13
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-126
ഹോം ഐസോലേഷൻ-96
8754 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 214 പേരേയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 2892 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ഞായറാഴ്ച 857 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1208 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 86934 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
ഞായറാഴ്ച 371 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. ഇതുവരെ ആകെ 71513 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 111 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img