എ.സി.എസ്.വാരിയർ അനുസ്മരണം നടത്തി

77
Advertisement

ഇരിങ്ങാലക്കുട: പ്രമുഖ സഹകാരിയും, സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ.സി.എസ്.വാരിയരുടെ നാലാമത് ചരമ വാർഷിക ദിനം ആചരിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗം ബാങ്ക് വൈസ് പ്രസിഡണ്ട് കെ.കെ. ശോഭനൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ തിലകൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. ഡയറക്ടർ കെ.കെ. കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി ലെ നീസ്.കെ. ലൂവീസ്, കെ.ആർ. ജയശീ , എ.സി. സുരേഷ്, സി.ബി. ബിനോജ് എന്നിവർ പ്രസംഗിച്ചു.

Advertisement