ഫസ്റ്റ് ജനറേഷൻ ഇൻഡസ്ട്രിയലിസ്റ്റ് ആയിരുന്ന മഹൽ വ്യക്തിയാണ് സി.ആർ കേശവൻ വൈദ്യർ _ ഡോ.കെ രാധാകൃഷ്ണൻ

128

ഇരിങ്ങാലക്കുട:എസ്.എൻ ചന്ദ്രിക എജ്യുക്കേഷൻ ട്രസ്റ്റ് സ്ഥാപക ദിനവും,കേശവൻ വൈദ്യർ അനുസ്മരണവും വെബിനാറിൽ നടത്തി.ഫസ്റ്റ് ജനറേഷൻ ഇൻഡസ്ട്രിയലിസ്റ്റ് ആയിരുന്ന മഹൽ വ്യക്തിയാണ് കേശവൻ വൈദ്യർ എന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ അനുസ്മരിച്ചു. ക്രാന്തദർശി, വ്യവസായ സംരംഭകൻ എന്ന നിലയിലെല്ലാം ഒരു മാതൃകയാണ് കേശവൻ വൈദ്യർ. കാരുണ്യവാനായ മനുഷ്യ സ്നേഹി, വ്യവസായ- വിദ്യാഭ്യാസ- കലാ രംഗത്തും അദ്ദേഹം വലിയ സംഭാവനകൾ നൽകിയതായി ഡോ.രാധാകൃഷ്ണൻ പറഞ്ഞു. വൈദ്യരുടെ കർമ്മവുമായി ബന്ധമുള്ള ഔട്ട് ലുക്ക് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അണ്ടർ ദി ന്യു നാഷനൽ എജ്യുക്കേഷൻ പോളസി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ് എൻ ചന്ദ്രിക എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ.സി.കെ രവി അധ്യക്ഷത വഹിച്ചു.ഗുരുദേവ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യ സ്നേഹിയാണ് സി.ആർ കേശവൻ വൈദ്യർ എന്ന് ആമുഖ പ്രഭാഷണത്തിൽ പ്രൊഫ.എം.കെ സാനു അഭിപ്രായപ്പെട്ടു.ഗുരു സൂക്തങ്ങൾ ആലേഖനം ചെയ്ത് വൈദ്യർ സ്ഥാപിച്ച ശ്രീനാരായണ സ്തൂപം അദ്ദേഹം എടുത്തു പറഞ്ഞു. ഒരു വ്യവസായ സാമ്രാജ്യത്തിൻ്റെ ഉടമ എന്നതിലുപരി സൗമ്യമായി, പ്രശാന്തമായി, ഉദാരമായി മനുഷ്യനെ സ്നേഹിക്കാനും, മനുഷ്യത്വം രേഖപ്പെടുത്താനും വൈദ്യർ കാണിക്കുന്ന താൽപര്യം എടുത്തു പറയേണ്ടതാണെന്ന് പ്രഫ.എം തോമസ് മാത്യു അനുസ്മരിച്ചു.ഡോ.സി.ജി രാജേന്ദ്രബാബു സ്വാഗതവും ശ്രീ പി.കെ ഭരതൻ നന്ദിയും പറഞ്ഞു.

Advertisement