ഇ.ഐ.എ. പിൻവലിക്കാൻ എൽ.ജെ.ഡി. സത്യാഗ്രഹം നടത്തി

31
Advertisement

ഇരിങ്ങാലക്കുട :ഇ.ഐ.എ. പിൻവലിക്കാൻ എൽ.ജെ.ഡി. സത്യാഗ്രഹം നടത്തി പരിസ്ഥിതി ആഘാത പഠനമില്ലാതെ പദ്ധതികൾ അനുവദിക്കുന്നതടക്കമുള്ള ഭേദഗതികൾ വരും തലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇ.ഐ.എ 2020 ഉടൻ പിൻവലിക്കണമെന്ന ആവശ്യവുമുന്നയിച്ച് ലോക്താന്ത്രിക് ജനതാദൾ ഇരിങ്ങാലക്കുട നിയോജക മണ്ഢലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സത്യാഗ്രഹം നടത്തി. കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് വീടുകളിലും പാർട്ടി ഓഫീസുകളിലുമായാണ് പ്രതിഷേധ സത്യാഗ്രഹം നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ പോളി കുറ്റിക്കാടൻ, കെ.കെ.ബാബു, ജോർജ്ജ് കെ. തോമസ്, വാക്സറിൻ പെരെപ്പാടൻ, ജോയ്. എം.ഡി., വിൻസെൻ്റ് ഊക്കൻ, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, കാവ്യപ്രദീപ്, ബെന്നി കാട്ടൂർ, തോമസ് ഇല്ലിക്കൽ, ടി.വി. ബാബു, വിശ്വംഭരൻ,ആൻ്റണി കോങ്കോത്ത് എന്നിവർ നേതൃത്വം നൽകി.

Advertisement