Monday, July 20, 2026
30.1 C
Irinjālakuda

ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ്;37 പേര്‍ക്ക് രോഗമുക്തി. ഇരിങ്ങാലക്കുടയിൽ 15 പേർക്ക് കോവിഡ്

തൃശൂർ: ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 660 ആണ്.കെ എസ് ഇ ക്ലസ്റ്ററില്‍ നിന്ന് 12 പേര്‍ക്ക് രോഗം പകര്‍ന്നു. മുരിയാട് സ്വദേശി(46, പുരുഷന്‍), പൂമംഗലം സ്വദേശി(6, ആണ്‍കുട്ടി), പൂമംഗലം സ്വദേശി(6, പെണ്‍കുട്ടി), ഇരിങ്ങാലക്കുട സ്വദേശി(8, പെണ്‍കുട്ടി), ഇരിങ്ങാലക്കുട സ്വദേശി(6 വയസ്സ്, പെണ്‍കുട്ടി), പൂമംഗലം സ്വദേശി(49 വയസ്സ്, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി(62, സ്ത്രീ), പൂമംഗലം സ്വദേശി(28, സ്ത്രീ), ശ്രീ നാരായണപുരം സ്വദേശി(51, സ്ത്രീ), കല്ലേറ്റുംകര സ്വദേശി(57, പുരുഷന്‍), കല്ലേറ്റുംകര സ്വദേശി(39, പുരുഷന്‍), കല്ലേറ്റുംകര സ്വദേശി(48, സ്ത്രീ)കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് രണ്ട് പേര്‍ക്ക് രോഗം പകര്‍ന്നു. മുരിയാട് സ്വദേശി(31, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി(52, സ്ത്രീ). ബിഎസ്എഫ് ക്ലസ്റ്റര്‍- (26, പുരുഷന്‍)പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് 5 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ചിറനല്ലൂര്‍ സ്വദേശി(15, ആണ്‍കുട്ടി), നെടുംപുര സ്വദേശി(35, സ്ത്രീ), കേച്ചേരി സ്വദേശി(70, സ്ത്രീ), കേച്ചേരി സ്വദേശി(77 വയസ്സ്, പുരുഷന്‍), പോര്‍ക്കുളം സ്വദേശി(40, പുരുഷന്‍).ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച ഏരിയാട് സ്വദേശി(55, പുരുഷന്‍), അഴിക്കോട് സ്വദേശി(22, പുരുഷന്‍), പുത്തന്‍ചിറ സ്വദേശി(32, സ്ത്രീ), അഷ്ടമിച്ചിറ സ്വദേശി(46, പുരുഷന്‍), ചാലക്കുടി സ്വദേശി(28, പുരുഷന്‍)തിരുവനന്തപുരത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന സുവോളജി പാര്‍ക്കിലെ പാലക്കാട് സ്വദേശി(47, പുരുഷന്‍), മറ്റൊരു സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട പാര്‍ളിക്കാട് സ്വദേശി(58, സ്ത്രീ)മഹാരാഷ്ട്രയില്‍ നിന്ന് വന്ന താണിശ്ശേരി സ്വദേശി(50, പുരുഷന്‍), മേത്തല സ്വദേശി(65, പുരുഷന്‍), കാറളം സ്വദേശി(39, സ്ത്രീ) സൗദിയില്‍ നിന്ന് വന്ന മതിലകം സ്വദേശി(24, സ്ത്രീ), ചെവ്വൂര്‍ സ്വദേശി(45, പുരുഷന്‍), വടക്കെക്കര സ്വദേശി(31, പുരുഷന്‍) കര്‍ണാടകയില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി(49, പുരുഷന്‍), ചാവക്കാട് സ്വദേശി(24 വയസ്സ്, പുരുഷന്‍) എന്നിവരടക്കം ഇന്ന് ജില്ലയില്‍ 36 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.രോഗം സ്ഥിരീകരിച്ച 411 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 18 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13388 പേരില്‍ 12932 പേര്‍ വീടുകളിലും 456 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 47 പേരെയാണ് ശനിയാഴ്ച (ജൂലൈ 25) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 967 പേരെ ശനിയാഴ്ച (ജൂലൈ 25) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 863 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.ശനിയാഴ്ച (ജൂലൈ 25) 1377 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 26513 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 23613 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2900 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 10218 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ശനിയാഴ്ച (ജൂലൈ 25) 382 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 53722 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 86 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.ശനിയാഴ്ച (ജൂലൈ 25) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 543 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img