ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി.കള്‍ നല്‍കി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്

67

കരൂപ്പടന്ന:സ്കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ടി.വി.കൈമാറി. കരൂപ്പടന്ന ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്‌ രണ്ടു ടിവികള്‍ നല്‍കി. കൂടുതല്‍ മുന്‍ഗണന നല്‍കേണ്ട കുട്ടികള്‍ക്കായി നല്‍കിയ ടി.വി.കള്‍ ഹെഡ്മിസ്ട്രസ് ടി.ബി.ഷീബ ഏറ്റുവാങ്ങി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വാര്‍ഡ്‌ മെമ്പര്‍മാരായ അമിനാബി, ഷമ്മി ജോസഫ്,പി.ടി.എ.പ്രസിഡന്റ് കെ.എ.ഹാരിസ്,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.വി.മിനി, പൊതുപ്രവര്‍ത്തകനായ സുരേഷ് പണിക്കശ്ശേരി അധ്യാപകരായ നിസ,മീര, മഞ്ജുള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement