ബി.എം.എസ്. സ്ഥാപകദിനാഘോഷം നടത്തി

107
Advertisement

ഇരിങ്ങാലക്കുട:ഭാരതീയ മസ്ദൂർ സംഘം എണ്ണം കൊണ്ടും പ്രവർത്തന മികവുകൊണ്ടും തൊഴിലാളി പ്രസ്ഥാനങ്ങളിൽ വളരെ മുന്നിലാണെങ്കിലും ഭാരതത്തിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ഇനിയും ബഹുദൂരം മുന്നോട്ട് പോകാന്നുണ്ടെന്നും അസംഘടിതരായ തൊഴിലാളികളിൽ അവസാനത്തെ ആൾക്കും സേവനമെത്തിക്കുന്നത് വരെ ബി എം എസ് പ്രവർത്തകർക്ക് വിശ്രമമില്ലെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാർ പറഞ്ഞു.ജൂലൈ 23 സ്ഥാപക ദിനത്തോടനുബദ്ധിച്ച് നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം പറഞ്ഞത് ‘ഇരിങ്ങാലക്കുട മേഖലയിൽ കെഎസ്ആർടിസി കെഎസ്ഇബി ഏഷ്യാനെറ്റ് കേബിൾ വിഷൻ എന്നിവ ഉൾപ്പെടെ 65 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. മേഖല സെക്രട്ടറി എൻ വി അജയ് ഘോഷ് വൈസ് പ്രസിഡന്റ് ശിവദാസ് പളളിപാട്ട്, ടൗൺ സെക്രട്ടറി മുരളി കല്ലിക്കാട്ട് എന്നിവർ വിവിധ യൂണിറ്റുകളിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement