നിർധന കുടുംബത്തിന് കൈത്താങ്ങായി സി പി ഐ എം കാട്ടൂർ ലോക്കൽ കമ്മിറ്റിയും കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷനും

98
Advertisement

കാട്ടൂർ:ഡി വൈ എഫ് ഐ ടി വി ചലഞ്ചിന്റെ ഭാഗമായി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ റേഷൻ കാർഡ് പോലും ഇല്ലാതിരുന്ന നിർദ്ധന കുടുംബത്തിന് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷനും സി പി ഐ എം കാട്ടൂർ ലോക്കൽ കമ്മിറ്റിയും കൈത്താങ്ങായി. പുതിയവീട്ടിൽ ഷാനവാസിനാണ് വീട് മുഴുവൻ വയറിംഗ് നടത്തി ഒരു പോസ്റ്റ്‌ ഇട്ടു കറന്റ് കണക്ഷൻ നൽകുകയും കുട്ടികൾക്ക് പഠിക്കാനുള്ള ടി വി യും നൽകിയത് . വിതരണോൽഘടനം MLA അരുണൻ മാസ്റ്റർ നിർവഹിച്ചു . ചടങ്ങിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് സി പി ഐ എം ലോക്കൽ സെക്രട്ടറി എൻ ബി പവിത്രൻ,അസോസിയേഷൻ നേതാക്കളായ അനീഷ്, ജിബിമോൻ, പവിത്രൻ, ഓവർസിയർ സുരേഷ്, ജനപ്രതിനിധികൾ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി പി എസ് അനീഷ്, കാട്ടൂർ ബസാർ യൂണിറ്റ് സെക്രട്ടറി എൻ എച്ച് ഷെഫീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement