ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്; 8 പേർക്ക് രോഗമുക്തി

512

തൃശൂർ:ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 16) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 2 ആശുപത്രി ജീവനക്കാർ (30,പുരുഷൻ), (28, പുരുഷൻ), അരിമ്പൂരിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുമായുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ (21, സ്ത്രീ), (47, സ്ത്രീ), രോഗം സ്ഥിരീകരിച്ച കോർപ്പറേഷൻ ജീവനക്കാരനിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗബാധിതനായ പുരുഷൻ (48), ഉസ്ബക്കിസ്ഥാനിൽ നിന്ന് വന്ന ഭർത്താവിൽ നിന്ന് രോഗപ്പകർച്ചയുണ്ടായ കൊറ്റമംഗലം സ്വദേശി (27, സ്ത്രീ), കുന്നംകുളത്ത് കോവിഡ് രോഗിയുമായുളള സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ച സ്ത്രീ (29) എയർ പോർട്ടിൽ നിന്ന് ക്വാറന്റയിനിൽ പോകുന്ന ആളുകൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്ന ജീവനക്കാരനുമായുളള സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ച കൊരട്ടി സ്വദേശി (48, പുരുഷൻ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.റിയാദിൽ നിന്ന് ജൂലൈ 10 ന് തിരിച്ചെത്തിയ ഗുരുവായൂർ സ്വദേശി (42, പുരുഷൻ), മസ്‌ക്കറ്റിൽ നിന്ന് ജൂലൈ 11 ന് തിരിച്ചെത്തിയ അവണൂർ സ്വദേശി (32, പുരുഷൻ), ജൂലൈ 15 ന് സൗദി അറേബ്യയിൽ നിന്ന് തിരിച്ചെത്തിയ വളളത്തോൾനഗർ സ്വദേശി (25, പുരുഷൻ), ജൂൺ 25 ന് ദുബായിൽ നിന്ന് വന്ന പൂമംഗലം സ്വദേശി (43, പുരുഷൻ), ജൂൺ 18 ന് രാജസ്ഥാനിൽ നിന്ന് കൈനൂരിൽ വന്ന 3 ബിഎസ്എഫ് ജവാൻമാർ (40, പുരുഷൻ), (37, പുരുഷൻ), (50, പുരുഷൻ), ജൂലൈ 4 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി (35, പുരുഷൻ), ജൂലൈ 6 ന് ഖത്തറിൽ നിന്ന് വന്ന വിൽവട്ടം സ്വദേശി (30, പുരുഷൻ), ജൂൺ 24 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന കല്ലൂർ സ്വദേശി (46, പുരുഷൻ), ജൂൺ 28 ന് അബുദാബിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (31, പുരുഷൻ), ജൂൺ 24 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (47, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (40, പുരുഷൻ), ജൂൺ 23 ന് ദുബായിൽ നിന്ന് വന്ന പുത്തൂർ സ്വദേശി (26, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (28, പുരുഷൻ), ജൂലൈ 2 ന് ഷാർജയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24, പുരുഷൻ), ജൂൺ 25 ന് ദുബായിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (54, പുരുഷൻ), ജൂൺ 25 ന് ഷാർജയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (29, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷൻ), ജൂൺ 24 ന് ഖത്തറിൽ നിന്ന് വന്ന താന്ന്യം സ്വദേശി (25, പുരുഷൻ), ജൂൺ 28 ന് റാസൽഖൈമയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (25, പുരുഷൻ) എന്നിവരും രോഗബാധിതരായി. ഇരിങ്ങാലക്കുട കെഎസ്ഇ ജീവനക്കാരനായ കോട്ടയം സ്വദേശി ആന്റീജൻ പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞു. ഗുരുവായൂർ ആനക്കോട്ടയ്ക്ക് സമീപം കൈതകാട്ടിൽ വീട്ടിൽ ബാലചന്ദ്രന്റെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ചെന്നൈയിൽ എയർകാർഗോ ജീവനക്കാരാനായിരുന്ന അനീഷ് കഴിഞ്ഞ 24 നാണ് നാട്ടിൽ എത്തിയത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 710 ആയി. 437 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച 259 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13982 പേരിൽ 13702 പേർ വീടുകളിലും 280 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 20 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 16) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 936 പേരെ വ്യാഴാഴ്ച (ജൂലൈ 16) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1089 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വ്യാഴാഴ്ച (ജൂലൈ 16) 518 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 17865 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 16023 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1842 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 7535 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വ്യാഴാഴ്ച (ജൂലൈ 16) 366 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 50012 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 89 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.വ്യാഴാഴ്ച (ജൂലൈ 16) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

Advertisement