സംസ്ഥാനത്ത് ഇന്ന് (ജൂലൈ 15) 623 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

109

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 15) 623 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 196 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 96 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 76 പേർ. സമ്പർക്കം മൂലം 432 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 37 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 157 ,കാസർകോഡ് 74 ,എറണാകുളം 72 ,കോഴിക്കോട് 64 ,പത്തനംതിട്ട 64 ,ഇടുക്കി 55 ,കണ്ണൂർ 35 ,കോട്ടയം 25 ,ആലപ്പുഴ 20 ,പാലക്കാട് 19 ,മലപ്പുറം 18 ,കൊല്ലം 11 ,തൃശൂർ 5 ,വയനാട് 4 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 16444 സാമ്പിളുകളാണ് പരിശോധിച്ചത്. നിരീക്ഷണത്തിൽ ഉള്ളത് 184601 പേരാണ്. ആശുപത്രികളിൽ ചികിത്സയിൽ 4880 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 602 പേരെയാണ്. ഇതുവരെ 9583 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Advertisement