‘കോവിഡ് കാലത്തെ കൃഷി’ യിൽ ആരംഭിച്ച് ഓൺലൈൻ ഞാറ്റുവേല മഹോത്സവം

120

ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടക്കുന്ന 9 – മത് ഞാറ്റുവേല മഹോത്സവത്തിന്റെ ഓൺലൈൻ വെബ്ബിനാർ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ് നിർവഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.സി.സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റ്.ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ.സി. ആശ തെരേസ മുഖ്യാതിഥി ആയിരുന്നു. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ.ചിറ്റിലപ്പിള്ളി ആമുഖ പ്രഭാഷണവും ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൽ ബഷീർ ആശംസകളും അർപ്പിച്ചു. വിഷൻ ഇരിങ്ങാലക്കുട പ്രോഗ്രാം കോർഡിനേറ്റർമാരായ ടെൽസൺ കോട്ടോളി സ്വാഗതവും ഷാജു പാറേക്കാടൻ നന്ദിയും പറഞ്ഞു. യോഗത്തിനു ശേഷം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ. മുരളീധരൻ ‘ കോവിഡ് കാലത്തെ കൃഷി’ എന്ന വിഷയത്തിൽ വെബിനാർ നയിച്ചു.വൈകീട്ട് 7 മണിക്ക് നടന്ന ഓൺലൈൻ കവിയരങ്ങിൽ ഇരിങ്ങാലക്കുയിലെ സാഹിത്യകാരന്മാർ കവിതകൾ അവതരിപ്പിച്ചു .ജൂലൈ 14 ചൊവ്വ ‘ഔഷധസസ്യങ്ങൾ ഒറ്റമൂലികൾ രോഗപ്രതിരോധം ‘എന്ന വിഷയത്തിൽ രാവിലെ 10:30 ന് രായിരത്ത് ഡയറക്ടർ സുധാകരൻ വെബിനാർ നയിക്കും .ഔഷധ സസ്യങ്ങളുടെ ഓൺലൈൻ വിൽപനയും ഉണ്ടായിരിക്കും .വൈകീട്ട് 7 ന് ‘ബാംസുരി’ ഓർക്കസ്ട്രയുടെ ഓൺലൈൻ ഗാനമേള ഉണ്ടായിരിക്കും .

Advertisement