സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു

175

പുല്ലൂർ :കേരളത്തിൻറെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലനട കോളനി പരിസരത്ത് ഒരേക്കർ ഭൂമിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.സി പ്രേമരാജൻ പച്ചക്കറി നടീൽ ഉദ്‌ഘാടനം ചെയ്തു.തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി പ്രശാന്ത് ,പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് .ജെ .ചിറ്റിലപ്പിള്ളി ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സത്യൻ ,മുരിയാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത രാജൻ എന്നിവർ ആശംസകൾ നേർന്നു .സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി മോഹനൻ മാസ്റ്റർ സ്വാഗതവും അമ്പലനട ബ്രാഞ്ച് സെക്രട്ടറി ശേഖരൻ കെ.എ നന്ദിയും പറഞ്ഞു .

Advertisement