ഹരിതം കർമ്മപദ്ധതിയിലേക്ക് വിത്തുകൾ വിതരണം ചെയ്തു

116

കല്ലേറ്റുംക്കര:കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമയ് എല്ലാ കുടുംബങ്ങളും ഇ വർഷം കൃഷി ചെയ്യുന്ന ഹരിതം കർമ്മപദ്ധതിയിലേക്ക് പച്ചക്കറി വിത്തുകൾ യൂണിയൻ കമ്മിറ്റികൾക്ക് കൈമാറി. കല്ലേറ്റുംക്കര ഓഫീസിൽ നടന്ന വിത്ത് കൈമാറൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ. അജയഘോഷ് കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി ബിനോജ് തെക്കേ മറ്റത്തിലിന് വിത്തുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. അന്യം വന്നുകൊണ്ടിരിക്കുന്ന കേരളത്തിൻ്റെ കാർഷിക സംസ്കൃതിയെ തിരിച്ചുപിടിക്കാനുള്ള കെ. പി .എം.എസിൻ്റെ പരിശ്രമം നിർണ്ണായകമാണെന്ന് അജയഘോഷ് അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി വി എസ് ആശുദോഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഇ ജെ. തങ്കപ്പൻ ആശംസകൾ അർപ്പിച്ചു. ജില്ലയിലെ അയ്യായിരത്തോളമുള്ള കുടുംബങ്ങളിലേക്കാണ് വിത്തുകൾ വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള പാലക്കാട് ജില്ലയിലെ ആലത്തൂരിലെ വിത്ത് ഉൽപ്പാദന കേന്ദ്രത്തിൽ നിന്നാണ് വിത്തുകൾ ലഭിച്ചത്.

Advertisement