ഇരിങ്ങാലക്കുട :സ്വർണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് താവളമാക്കിയ പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ മഹിളാമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം ചെയ്തു.പ്രസിഡണ്ട് സരിത വിനോദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറിമാരായ കെ.സി വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, മണ്ഡലം സെക്രട്ടറിമാരായ അമ്പിളി ജയൻ, സിന്ധു സതീഷ്,ജില്ല കമ്മിറ്റിയംഗം രാഗി മാരാത്ത്,മഹിളാ മോർച്ച മണ്ഡലം ജന: സെക്രട്ടറി സുബിത ജയകൃഷ്ണൻ, ഭാരവാഹികളായ റീജ, ശ്രീമതി യമുന അജിത്ത്, പ്രീതി എന്നിവർ പങ്കെടുത്തു.
Advertisement