പുത്തൻചിറ: വെള്ളൂർ ഹൈസ്കൂളിലാണ് സംഭവം.ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ “കൂട്ട് 98 ” നെ അറിയിച്ചതിനെ തുടർന്ന് ഗ്രൂപ്പിൽ ആവശ്യം അറിയിച്ച് നിമിഷങ്ങൾക്കുള്ളിൽ പണം ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ഗ്രൂപ്പംഗങ്ങൾ എത്തിച്ചു.ലോക് ഡൗൺ തുടങ്ങി ഇത്രയായിട്ടും ടിവി ഇല്ലാത്ത അവസ്ഥ മനസിലാക്കിയതിനാൽ കുട്ടിയുടെ പഠനത്തെ കരുതി പിന്നെ താമസം വേണ്ടെന്നായി ഗ്രൂപ്പിലെ തീരുമാനം.ഇരിങ്ങാലക്കുട മാർവെൽ ഏജൻസീസിലെക്ക് വിളിച്ച് വില ചോദിച്ചപ്പോ എടുത്തത് ഓണർ ബാബുച്ചേട്ടൻ , കാര്യം പറഞ്ഞപ്പോ കാശു പിന്നെ കൊണ്ടു തന്നാ മതീന്നും പറഞ്ഞ് ടിവി ഒരെണ്ണം കൊടുത്തു വിട്ടു. എല്ലാം കൂടി രണ്ടു മണിക്കൂറിൽ കഴിഞ്ഞു. “കൂട്ട് 98 ” നു വേണ്ടി പ്രധാനാധ്യാപിക ബിന്ദുടീച്ചർ,അനൂപ് ലാലൻ, പ്രശാന്ത്, ജോബിൻ, ഇ എം റിയാസ് എന്നിവർ ചേർന്ന് ടിവി കുട്ടിയുടെ കുടുംബത്തിന് കൈമാറി
Advertisement