ഇരിങ്ങാലക്കുട :സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യ മന്ത്രി രാജിവെക്കണമെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും, കോവിഡിനെ മറയാക്കി എൽ ഡി എഫ് സർക്കാർ നടത്തുന്ന
കൊള്ളക്കും അഴിമതിക്കും എതിരെയും യു ഡി എഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസിനു മുൻപിൽ ധർണ്ണ നടത്തി. യു
ഡി എഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം ചെയർമാൻ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച ധർണ്ണ മുൻ ചീഫ് വിപ്പ് അഡ്വ: തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു, മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ എ റിയാസുദീൻ, കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളുക്കാരൻ, വിജയൻ ഇളയേടത്ത്, ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ, കെ എ ധർമ്മരാജൻ, നോബിൾ, മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
Advertisement