കെ എസ് ടി ഇ യൂ എ ഐ ടി യൂ സി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ സാനിറ്റൈസർ , മാസ്ക്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു

32
Advertisement

ഇരിങ്ങാലക്കുട :കെ എസ് ടി ഇ യൂ എ ഐ ടി യൂ സി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയൂണിറ്റിലെ ജീവനക്കാർക്കായി സാനിറ്റൈസർ , മാസ്ക്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. ഡിപ്പോയിലേക്ക് സാനിറ്റൈസർ സ്റ്റാന്റ് എ ടി ഒ. ക്ക് നൽകി ഇരിങ്ങാലക്കുട CPI മണ്ഡലം സെക്രട്ടറി സ:പി.മണി ഉത്ഘാടനം ചെയ്തു.
കോവിഡ് 19 ഡ്യൂട്ടിയുടെ ഭാഗമായി പ്രവാസികളെ കൊണ്ടുവരുന്നതിന്നായി എയർപോർട്ട് ഡ്യൂ ട്ടിക്ക്പോയ ഡ്രൈവർമാരെ ചടങ്ങിൽ ആദരിച്ചു.
കെ.കെ.ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.പി. ബാബുരാജ്, വാസുദേവൻ, ഹെഡ് വിൻ പെരേര എന്നിവർ സംസാരിച്ചു.വിനീഷ് വർഗ്ഗീസ്സ് നന്ദി പറഞ്ഞു.